ബഹ്‌റൈന്‍ രാജാവിന്റെ നിസ്വാര്‍ത്ഥ സഹകരണത്തിനും സഹായത്തിനും നന്ദിയറിച്ച് സുഡാന്‍ അംബാസിഡര്‍

sudan

മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിസ്വാര്‍ത്ഥ സഹകരണത്തിനും സഹായത്തിനും നന്ദിയറിച്ച് സുഡാന്‍ അംബാസിഡര്‍ ഇബ്രാഹിം മുഹമ്മദ് അല്‍ ഹസ്സന്‍ അഹമ്മദ്. സുഡാനില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിനായി ബഹ്‌റൈന്‍ നല്‍കി വരുന്ന പിന്തുണയെ അംബാസിഡര്‍ പ്രശംസിച്ചു. സുഡാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രാജാവ് നല്‍കുന് പിന്തുണയ്ക്കും അദ്ദേഹം പ്രത്യേകം നന്ദിയറിയിച്ചിട്ടുണ്ട്.

റിപ്പബ്ലിക്കിലെ ജൂബയില്‍ കഴിഞ്ഞ ശനിയാഴ്ച സുഡാന്‍ സര്‍ക്കാരും സായുധ പ്രസ്ഥാനങ്ങളും തമ്മിലുള്ള സമാധാന കരാര്‍ ഒപ്പിട്ടതില്‍ ബഹ്‌റൈന്‍ സാന്നിധ്യത്തെ അംബാസിഡര്‍ അഭിനന്ദിച്ചു. കൂടാതെ വെള്ളപ്പൊക്കവും പേമാരിയും ദുരന്തം വിതച്ച പ്രദേശങ്ങളെ സാധാരണ ഗതിയിലേക്ക് മടക്കി കൊണ്ടുവരാന്‍ ബഹ്റൈന്‍ നല്‍കിയ സഹായത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാറുകളും വരാനിരിക്കുന്ന നയതന്ത്ര സഹകരണങ്ങളും ശക്തിപ്പെടുത്തുന്നതിനും കൂടതല്‍ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!