മനാമ: ‘എ വിഷന്‍ ഓഫ് പ്രോമിസ്-സല്‍മാന്‍ ബിന്‍ ഹമദ്’ എന്ന ബഹ്‌റൈനി ഡോക്യൂമെന്ററി അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ഇവാ ദാവേദ് ആണ് ഡോക്യൂമെന്ററിയുടെ സംവിധായകന്‍. ജനങ്ങള്‍ക്ക് സുരക്ഷിതവും ശക്തവുമായ ഭാവി ഉണ്ടാക്കാന്‍ സാഹായിക്കുന്നതിന് ബഹ്റൈന്‍ മുന്നോട്ട് വെച്ച പദ്ധതികളുടെ പ്രാധാന്യമാണ് ഡോക്യുമെന്ററി പ്രതിപാദിക്കുന്നത്. സ്‌കോളര്‍ഷിപ്പുകളിലൂടെ വിദ്യാഭ്യാസ രംഗത്തിന് രാജ്യം നല്‍കുന്ന മുന്‍ഗണനയെ പറ്റിയും, വിദ്യാര്‍ത്ഥികളിലൂടെ രാജ്യത്തിന്റെ മികച്ച ഭാവി രൂപപ്പെടുത്തുുന്നതിനെ പറ്റിയും ചിത്രം വിശദീകരിക്കുന്നു.
ഈ വര്‍ഷം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും, അവാര്‍ഡുകള്‍ കരസ്തമാക്കുകയും ചെയ്തു. യുഎസ്എ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. യുഎസ്എയിലെ ഹ്യൂസ്റ്റണ്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് സില്‍വര്‍ അവാര്‍ഡ്, മികച്ച ഡോക്യുമെന്ററിയ്ക്കുള്ള എക്സലന്‍സ് അവാര്‍ഡ്, മികച്ച രംഗ പ്രഭാവം എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡ് ലഭിച്ചു. കൂടാതെ ഏഷ്യയില്‍ മികച്ച വിദ്യാഭ്യാസ ചലച്ചിത്ര അവാര്‍ഡും മികച്ച ഡോക്യുമെന്ററി അവാര്‍ഡും, സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവലില്‍ നിന്നുള്ള മികച്ച സംവിധായകനുള്ള പുരസ്‌കാരവും ചിത്രം നേടി.
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന സോചി ഫിലിം ഫെസ്റ്റിവല്‍, വൈറ്റ് നൈറ്റ്സ് ഫെസ്റ്റിവല്‍, ടോക്കിയോ ലിഫ്റ്റ്-ഓഫ് ഫിലിം ഫെസ്റ്റിവല്‍, ജപ്പാനിലെ ലെബനന്‍ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവല്‍, പൂനെയിലെ അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. കൂടാതെ പാരീസിലും, ആംസ്റ്റര്‍ഡാമിലും നടന്ന എആര്‍എഫ്എഫ് ഫിലിം ഫെസ്റ്റിവല്‍, റോമിലെ ഇന്‍ഡിപെന്‍ഡന്റ് പ്രിസ്മാ അവാര്‍ഡ് ഫെസ്റ്റിവല്‍, സോഷ്യല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍ , ഇറ്റലിയിലെ നേപ്പിള്‍സിലും, അയര്‍ലണ്ടിലെ ഡബ്ലിന്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു. 2019 അവസാനത്തില്‍ ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആന്റിക്വിറ്റീസാണ് 28 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘എ വിഷന്‍ ഓഫ് പ്രോമിസ്-സല്‍മാന്‍ ബിന്‍ ഹമദ്’ എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചത്.