മനാമ: പ്രവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന് ബഹ്റൈന്‍ യാത്രാ വാട്‌സാപ്പ് ഗ്രൂപ്പ്. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും വര്‍ദ്ധിച്ച ടിക്കറ്റ് നിരക്ക് പലര്‍ക്കും താങ്ങാവുന്നതിനുമപ്പുറമാണ്. നാട്ടില്‍ നിന്നും ബഹ്‌റൈനിലേക്കും, തിരിച്ചും എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം യാത്ര ചെയ്യുന്നതിന് നിരക്ക് നിശ്ചയിക്കണമെന്നും ബഹ്റൈന്‍ യാത്രാ വാട്‌സപ്പ് ഗ്രൂപ്പ് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ഇത് സംബന്ധിച്ച് കേരളത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇ-മെയില്‍ സന്ദേശം അയക്കുന്നതിന് പദ്ധതി തയ്യാറാക്കി വരുന്നതായും ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് കാരണം നാട്ടില്‍ ലീവിന് പോയി തിരിച്ചു ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തികമായി താങ്ങാന്‍ കഴിയാത്തത്ര ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ ഉള്ളതെന്നും, നിരക്ക് നിശ്ചയിച്ച് സാധാരണക്കാര്‍ക്ക് യാത്രക്കുള്ള വഴി ഒരുക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു.