ലുലു ഗ്രൂപ്പി​ൻ്റെ ഓഹരി വാങ്ങാന്‍ സൗദി പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടും; ചർച്ചകൾ പുരോഗമിക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ റിപ്പോർട്ട്

lulu yusufali

മനാമ​: ആഗോള റീട്ടെയില്‍ വിപണനരംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പി​ൻ്റെ ഓഹരി വാങ്ങാന്‍ സൗദി അറേബ്യയിലെ പബ്ലിക്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടും (പി.​ഐ.എഫ്​). കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​ൻ്റെ നേതൃത്വത്തിലുള്ള പൊതുനിക്ഷേപ നിധിയാണ്​ ലുലു കഹരി വാങ്ങാനുള്ള ചർച്ച ആരംഭിച്ചത്​. ചര്‍ച്ച സംബന്ധിച്ച്​​ രാജ്യാന്തര മാധ്യമങ്ങൾ വരെ റിപ്പോർട്ട്​ ചെയ്​തെങ്കിലും ലുലു ഗ്രൂപ് പ്രതികരിച്ചിട്ടില്ല. റോയിട്ടേഴ്​സ്​ വാർത്ത ഏജൻസിയാണ്​ ഓഹരി വാങ്ങൽ വാർത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പി.ഐ.എഫിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത.

എണ്ണയിതര വരുമാനവും വിദേശ നിക്ഷേപവും ലക്ഷ്യമാക്കി അമീർ മുഹമ്മദ്​ ബിൻ സൽമാൻ മുൻകൈയെടുത്ത്​ രൂപവത്​കരിച്ച പി.​ഐ.എഫ്​ വഴിയാണ്​ സൗദിയിലേക്ക് ആഗോള നിക്ഷേപ കമ്പനികളെത്തുന്നത്. അതി​ൻ്റെ തുടർച്ചയാണ്​ ലുവുവി​ൻ്റെ ഓഹരി വാങ്ങാനുള്ള ശ്രമവുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 55,800 കോടി രൂപയാണ് ലുലു ഗ്രൂപ്പി​ൻ്റെ ആസ്തി. ലുലുവി​ൻ്റെ നിശ്ചിത ശതമാനം ഓഹരി വാങ്ങാനാണ്​ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഇന്ത്യൻ വ്യവസായ പ്രമുഖനും മലയാളിയുമായ എം.എ. യൂസുഫലി ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ ലുലു ഗ്രൂപ്​ റീട്ടെയില്‍ രംഗത്ത് ആഗോളതലത്തിൽ തന്നെ അതിവേഗത്തിലാണ് വളരുന്നത്. ഈ വിശ്വാസമാണ് ഓഹരി വാങ്ങുന്നതിലേക്ക്​ പി.​ഐ.എഫിനെ ആകർഷിക്കുന്നത്​. എത്ര ഓഹരി വാങ്ങുമെന്നും എത്ര തുക ലുലു ഗ്രൂപ്പില്‍ നിക്ഷേപിക്കുമെന്നും പി.ഐ.എഫ് വ്യക്തമാക്കിയിട്ടില്ല. ആഗോളതലത്തില്‍ 22 രാജ്യങ്ങളിലായി 194 ഹൈപര്‍മാര്‍ക്കറ്റ്​ ശാഖകളാണ് ലുലു ഗ്രൂപ്പിനുള്ളത്. 55,000 ജീവനക്കാർ ശൃംഖലയിൽ ജോലിയെടുക്കുന്നുണ്ട്.

റീട്ടെയില്‍ ബിസിനസിന് പുറമെ ഭക്ഷ്യമേഖലയിലും ഇൻറർനാഷനൽ ഹോട്ടലുകളുമായുള്ള അഫി​ലിയേഷനുമായി ഹോസ്പിറ്റാലിറ്റി മേഖലയിലും ലുലു ഗ്രൂപ്​ നിലയുറപ്പിച്ചിട്ടുണ്ട്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!