തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ നിരക്ക് വര്‍ദ്ധിക്കുന്നു. ഇന്ന് ഗ്രാമിന് 45 രൂപയും, പവന് 360 രൂപയും ഉയര്‍ന്നു. ഇന്നത്തെ വില്‍പന നിരക്ക് ഗ്രാമിന് 4,695 രൂപയും, പവന് 37,560 രൂപയുമാണ്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,909 ഡോളറാണ് നിലവിലെ നിരക്ക്.
കൊവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക ആശങ്കകളും, അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര-രാഷ്ട്രീയ തര്‍ക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയരാന്‍ കാരണം. അതേസമയം സ്വര്‍ണ വില ഗണ്യമായി കുറയാതെ ശരാശരി ഉയര്‍ച്ച ലഭ്യമാകുന്നത് നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സ്വര്‍ണത്തെ വിശ്വസ്ത നിക്ഷേപ സാധ്യതയായി കാണുന്നവരാണ്. ഇനി വരുന്ന ദിവസങ്ങളിലും സ്വര്‍ണവില വര്‍ദ്ധിക്കുമെന്നാണ് സൂചന.