bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്നലെ 10537 പേരിൽ നടത്തിയ പരിശോധനയിൽ 438 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 552 പേർക്ക് രോഗമുക്തി, 7 മരണം

received_660973678157016

മനാമ: ബഹ്റൈനിൽ 438 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഒക്ടോബർ 9 ന് 24 മണിക്കൂറിനിടെ 10537 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 135 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 299 പേർക്ക് സമ്പർക്കങ്ങളിലൂടെയും 4 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

അതേ സമയം 552 പേർ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70406 ആയി. 4183 പേരാണ് ആകെ നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 62 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 7 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശങ്ക സൃഷ്ടിച്ചു. ഇതുവരെ 271 പേരാണ് ആകെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ആകെ 1530133 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ഒക്ടോബർ 14 വരെ കൂടി എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കണമെന്നും കർശന നിർദ്ദേശമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!