ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 73272 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 6979423 ആയി ഉയര്‍ന്നു. ഇന്നലെ 926 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ഔദ്യോഗിക മരണനിരക്ക് 107416 ആയി. 8,83185 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 59,88822 പേരുടെ രോഗം ഭേദമാവുകയും ചെയ്തു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,089,652 ആയെന്ന് വേള്‍ഡോ മീറ്റര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം 27,878,042 പേര്‍ രോഗമുക്തരായി. 1,072,087 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍, അര്‍ജന്റീന, പെറു, മെക്‌സിക്കോ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്. പ്രതിദിന രോഗികളുടെ വര്‍ധനവിലും, പ്രതിദിന കോവിഡ് മരണങ്ങളുടെ കണക്കിലും ഇന്ത്യയാണ് മുന്നില്‍.
അതേസമയം കേരളത്തില്‍ ഇന്നലെ 9250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 25 പേര്‍ കൂടി സംസ്ഥാനത്ത് മരണപ്പെട്ടതോടെ കൊവിഡ് മരണസംഖ്യ 955 ആയി ഉയര്‍ന്നു.