മനാമ: അമേരിക്കന്‍ പൗരന്മാര്ക്കുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ കാലാവധി 10 വര്‍ഷത്തേക്ക് നീട്ടി നാഷണാലിറ്റി പാസ്പോട്ട് ആന്റ് റെസിഡെന്സ് അഫയേഴ്സ്. അഞ്ച് വര്‍ഷമായിരുന്ന വിസ കാലാവധി 10 വര്‍ഷമാക്കാന്‍ മന്ത്രിസഭ യോഗത്തിലാണ് തീരുമാനിച്ചത്. ഓരോ സന്ദര്‍ശന വേളയിലും യുഎസ് പൗരന്മാര്ക്ക് ബഹ്റൈനില്‍ 90 ദിവസം കഴിയാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. 5 വര്‍ഷത്തെ വിസക്ക് നല്‍കിയിരുന്ന അതേ ഫീസ് തന്നെയാണ് 10 വര്‍ഷത്തെ വിസയ്ക്കും നല്‍കേണ്ടത്.
60 ബഹ്റൈന്‍ ദിനാറാണ് വിസക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട തുക. യുഎസ് പൗരന്മാര്ക്ക് www.e-visa.gov.bh എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തില്‍ നിന്ന് യുഎസ് പൗരന്മാര്ക്ക് സൗകര്യങ്ങള്‍ നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.