മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിതരെ കണ്ടെത്താൻ ഇനിമുതല്‍ പൊലീസ് നായകളെയും ഉപയോഗപ്പെടുത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരിക്കും പുതിയ പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ തുറമുഖങ്ങളില്‍ മാത്രമായിരിക്കും നായകളുടെ സഹായത്തോടെ രോഗബാധിതരെ കണ്ടെത്തുക. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ലായി മാറാവുന്ന നീക്കമാണിത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കെ-9 യൂണിറ്റിലെ പരിശീലനം ലഭിച്ച പൊലീസ് നായകളാണ് പുതിയ ദൗത്യത്തിനെത്തുക. രോഗബാധയുണ്ടെന്ന് കരുതുന്നവരുടെ വിയര്‍പ്പ് സാംപിള്‍ മണപ്പിച്ചാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാന്‍ ലഭ്യമായ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുന്നതിനായി അടുത്തിടെ രൂപീകരിച്ച വിഭാഗങ്ങളിലൊന്നാണ് മെഡിക്കല്‍ കെ-9 ഡിറ്റക്ഷന്‍ വിഭാഗം.
പുതിയ ദൗത്യത്തിന്റെ പരിശീലന പരിപാടിക്ക് 92.8 ശതമാനം വിജയ സാധ്യയുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള പരിശോധനരീതികള്‍ അവലംബിക്കുന്നതോടൊപ്പം നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിെൻറ സാധ്യതകളും പരിഗണിക്കാനാണ് തീരുമാനം. രോഗം ബാധിച്ചവരുടെയും അല്ലാത്തവരുടെയും സാമ്പിളുകള്‍ സ്‌നിഫിംഗ് കണ്ടെത്താന്‍ നായകള്‍ക്ക് കഴിയും. രോഗ വ്യാപനം തടയുന്നതിന് പുതിയ പദ്ധതി സഹകമാവുമെന്നാണ് പ്രതീക്ഷ.