bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; 24 മണിക്കൂറില്‍ 55,342 പുതിയ കേസുകള്‍, 706 മരണം

Coronavirus-cases-in-India

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 55,342 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ പ്രതിദിന മരണ നിരക്കും വളരെ കുറവാണ്. 706 പേരാണ് ഇന്നലെ രാജ്യത്ത് മരണപ്പെട്ടത്. നിലവില്‍ ആകെ രോഗികളുടെ എണ്ണം 71,75,880 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,09,876 ആയി. 8,38,729 പേര്‍ ചികിത്സയില്‍ തുടരുന്നു.

62,27,296 പേരാണ് ഇന്ത്യയില്‍ ഇതുവരെ രോഗമുക്തരാത്. 86.36 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഇന്നലെ 10,73, 014 സാമ്പിള്‍ പരിശോധനകള്‍ രാജ്യത്ത് നടന്നു. കൂടാതെ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ 7089 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 7,606, തമിഴ്‌നാട്ടില്‍ 4879, ആന്ധ്രയില്‍ 3224, ദില്ലിയില്‍ 1849 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന.

അതേസമയം കേരളത്തില്‍ ഇന്നലെ 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 22 പേര്‍ കൂടി മരണപ്പെട്ടതോടെ ആകെ കൊവിഡ് മരണം 1025 ആയി ഉയര്‍ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!