മനാമ: ബഹ്റൈനില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 25 മുതല്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കും. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 11ന് അധ്യാപക അനധ്യാപക ജീവനക്കാര്‍ സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അധ്യാപകര്‍ അധ്യായന വര്‍ഷത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി രണ്ടാഴ്ച്ചക്കകം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്നതാണ്.
പൊതുവിദ്യാലയങ്ങളുടെ 2020-2021 അധ്യായനവര്‍ഷാരംഭം സംബന്ധിച്ച് കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അധ്യക്ഷനായ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ നേട്ടങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനും ഇത് സഹായകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ കൊവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ സുരക്ഷ നടപടികളും സ്വീകരിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലം അറിയിച്ചു.