മനാമ: ബഹ്റൈനില്‍ ലൈസന്‍സ് പുതുക്കാത്ത 400 ആരോഗ്യ പ്രവര്‍ത്തകരെ പിഴയില്‍ നിന്ന് ഒഴിവാക്കി. 2020 ഫെബ്രുവരിക്ക് ശേഷം ലൈസന്‍സ് പുതുക്കാത്തവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി മേധാവി ഡോ. മറിയം അല്‍ ജലാഹ്മാ സെയ്ദാണ് ഇക്കാര്യം നടപ്പിലാക്കിയിരിക്കുന്നത്.
കൊവിഡ് മഹാമാരിയെ തുടച്ചുനീക്കാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഇത്തരമൊരു ഇളവ് നല്‍കിയ പ്രിന്‍സ് ഖലീഫയുടെ നിര്‍ദ്ദേശത്തെ ഡോ ജലാഹ്മാ സെയ്ദ് പ്രശംസിച്ചു. ഫെബ്രുവരി 2020 വരെയുള്ള ലൈസന്‍സ് പുതുക്കാന്‍ കഴിയാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഒരു നിയമ നടപടികളും സ്വീകരിക്കില്ല. പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശങ്ങളെ വളരെയധികം വിലമതിക്കുന്നു. അതിനാല്‍ വേണ്ട നടപിടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ ജലാഹ്മാ സെയ്ദ് വ്യക്തമാക്കി.