മനാമ: സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി സൗദി അറേബ്യ. 2020ലെ ആഗോള ഹാപ്പിനസ് സര്‍വ്വേ പ്രകാരമാണ് സൗദിക്ക് മൂന്നാം സ്ഥാനം ലഭിച്ചത്. സര്‍വ്വേയില്‍ ഒന്നാം സ്ഥാനത്ത് ചൈനയും, രണ്ടാം സ്ഥാനത്ത് നെതര്ലാന്റസുമാണ്. ഫ്രാന്‍സ് കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഐ.പി.എസ്.ഓ.എസ് ആണ് സര്‍വ്വേ നടത്തിയത്.
ലോകത്തെ 27 രാഷ്ട്രങ്ങളിലെ സന്തോഷത്തിന്റെ തോത് കണക്കിലെടുത്താണ് സര്‍വ്വേ നടത്തിയത്. ബഹ്റൈന്‍ സര്‍വ്വേയുടെ ഭാഗമായിരുന്നില്ല. സൗദിയില്‍ 10ല്‍ 8 പേരും വളരെ സന്തുഷ്ടരാണ് എന്നാണ് സര്‍വ്വേയിലൂടെ വ്യക്തമായത്. സൗദിക്ക് ശേഷം ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ, ബ്രിട്ടന്, സ്വീഡന്, ജര്‍മ്മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ് സന്തുഷ്ടരായ രാജ്യങ്ങളുടെ പട്ടികയിലുള്ളത്.