മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 2019 ഫെബ്രുവരി 10 മുതല്‍ 13 വരെയുള്ള തീയതികളില്‍ നടക്കുന്ന വിശുദ്ധ മൂന്നുനോമ്പ് ശുശ്രൂഷകള്‍ക്കും വാര്‍ഷിക ധ്യാനയോഗങ്ങള്‍ക്കും 14 ന് നടക്കുന്ന കത്തീഡ്രല്‍ ഡയമണ്ട് ജൂബിലി സമാപന സമ്മേളനത്തിനും നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ത്യശ്ശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയെ ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, കത്തീഡ്രല്‍ ഭാരവാഹികള്‍ എന്നിവര്‍ ചേർന്ന് സ്വീകരിച്ചു.