മനാമ: ബഹ്‌റൈന്‍ വിദ്യഭ്യാസ മന്ത്രാലയം സ്വകാര്യ സ്‌കൂളുകള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. അറബിക്, ഇസ്ലാമിക് എ്ജ്യൂക്കേഷന്‍, ബ്ഹറൈന്‍ ചരിത്രം, ജിയോഗ്രഫി, തുടങ്ങി നാല് വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ സ്വകാര്യസ്‌കൂളുകളിക്ക് എത്തിച്ചിട്ടുണ്ട്. പ്രൈവറ്റ് എജ്യൂക്കേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ അമല്‍ അല്‍-ഖാഭിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ സ്‌കൂളുകള്‍ക്ക് പഠനോപാധികളെത്തിക്കുന്ന വിദ്യഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് പുസ്തകങ്ങള്‍ എത്തിച്ചിരിക്കുന്നത്. പുസ്തകങ്ങൾ വിതരണം ചെയ്യുമ്പോൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
നിലവില്‍ ബഹ്‌റൈനിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് രോഗബാധ നിരക്ക് സുരക്ഷിതമായ അവസ്ഥയിലേക്ക് താഴ്ന്നാല്‍ മാത്രമെ ക്ലാസുകള്‍ പൂര്‍ണാവസ്ഥയില്‍ പുനരാരംഭിക്കുകയുള്ളു.