മനാമ: ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 12ാം റാങ്കും കേരളത്തില്‍ 1ാം റാങ്കും ഓള്‍ ഇന്ത്യാ ഒബിസി വിഭാഗത്തില്‍ 2ാം റാങ്കും നേടിയ ആയിഷയെ ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ ചരിത്രത്തില്‍ മലയാളി വിദ്യാര്‍ത്ഥി നേടുന്ന ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെയാണ് ആയിഷ ഈ നേട്ടം കരസ്ഥമാക്കിയത്. ചരിത്ര മുഹൂര്‍ത്തത്തില്‍ കെഎംസിസി ക്ക് അഭിമാനമുണ്ടെന്നും കെഎംസിസിയുടെ എല്ലാ അഭിമാനവും ആദരവും ആയിഷക്ക് നല്‍കുന്നതായി ജേതാവിന് മോമെന്റാ നല്‍കി കൊണ്ട് ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് വി പി ഇബ്രാഹിം കൂട്ടി, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അലി കൊയിലാണ്ടി, യൂസഫ് കൊയിലാണ്ടി, ടിപി മുഹമ്മദലി ബഹ്റൈന്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് അഷ്റഫ് കാട്ടില്‍ പീടിക, വൈസ് പ്രസിഡന്റ് ആരണ്യ അബൂബക്കര്‍ ഹാജി, സെക്രട്ടറി ഒകെ ഫസ്ലു, കുറ്റ്യാടി മണ്ഡലം സെക്രട്ടറി കാസിം കോട്ടപ്പള്ളി, ഒകെ സലിം, ടി കെ നാസര്‍, അബ്ദുല്‍ റസാഖ്, സിദ്ധീഖ് കൂട്ടുമുഖം എന്നിവര്‍ പങ്കെടുത്തു.