മനാമ: നാട്ടിൽ നിന്നും തിരിച്ചു ബഹ്റൈനിലേക്കു വരുന്നവരിൽ നിന്നും അമിത നിരക്ക് ഈടാക്കുന്നതിന്നെതിരെ എൻകെ പ്രേമചന്ദ്രൻ എംപി ക്കു വോളന്റീർ ഗുദൈബിയ ഗ്രുപ്പ് നിവേദനം നൽകി. അദ്ദേഹവുമായി സംസാരിച്ചതിൽ നിന്നും കേന്ദ്ര ഗവണ്മെന്റ് അനുഭാവപൂർവ്വമായ സമീപനം സ്വീകരിക്കുമെന്നും വിദേശകാര്യ കമ്മിറ്റിയുടെ സമിതിയിൽ ഈ വിഷയം ചർച്ചയായതും അദ്ദേഹം സംസാരത്തിൽ പറഞ്ഞതായി വോളന്റീർ ഗുദൈബിയ ഗ്രുപ്പ് ചെയര്മാന് അബ്ദുറഹ്മാൻ മാട്ടൂൽ കൺവീനർ സനാഫുർറഹ്‌മാൻ എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.