മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ 26ന് തുറക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറിയായ ഡോ അല്‍ മനിയ പത്രസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കിന്‍ഡര്‍ ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഞായറാഴ്ച്ച തന്നെയാണ് സ്‌കൂള്‍ തുറക്കുക.
ഓണ്‍ലൈനായോ നേരിട്ടെത്തിയോ ക്ലാസില്‍ പങ്കെടുക്കാമെന്ന് രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. അതനുസരിച്ച് നേരിട്ട് ക്ലാസില്‍ വരാന്‍ തിരഞ്ഞെടുത്തവരാണ് 26ന് എത്തേണ്ടതെന്നും ഡോ. അല്‍ മനിയ പറഞ്ഞു. അധ്യാപകര്‍ നേരത്തെ തന്നെ സ്‌കൂളുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിനും വിദ്യാര്‍ത്ഥികളുടെ സൂരക്ഷ ഉറപ്പാക്കുന്നതിനും ശക്തമായ പ്രതിരോധ നടപടികളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.