മനാമ: ബാലപീഢന റാക്കറ്റിലെ അംഗങ്ങളായ നാല് ബഹ്‌റൈനികളുടെ അവസാന അപ്പീലും കോടതി തള്ളി. ഹൈ ക്രിമിനല്‍ കോടതിയാണ് പ്രതികളുടെ അവസാന അപ്പീലും തള്ളിയിരിക്കുന്നത്. ഇതോടെ നാലംഗ സംഘത്തിന് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായി. ഓണ്‍ലൈന്‍ ബാലപീഢന റാക്കറ്റിലെ കണ്ണികളാണ് നാല് പേരുമെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തില്‍ പ്രതികള്‍ ഭാഗമായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന റാക്കറ്റ് നൂറോളം കുട്ടികളെ ഉപദ്രവിക്കാന്‍ ല്ക്ഷ്യം വെച്ചിരുന്നു. പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതാണ് അപ്പീല്‍ തള്ളാന്‍ കാരണം. ബാലപീഢനം ബഹ്‌റൈനില്‍ വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകകൃത്യമാണ്.