മനാമ: ശൂറാ കൗണ്‍സില്‍ ചെയര്‍മാന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹുമായി ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധവും പരസ്പര സഹകരണവും മെച്ചപ്പെട്ടിട്ടുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം സാധ്യമാകട്ടെയെന്നും ശൂറാ കൗണ്‍സില്‍ ചെയര്‍മാന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹ് പറഞ്ഞു. പിയൂഷ് ശ്രീവാസ്തവയ്ക്ക് അംബാസിഡര്‍ പദവിയില്‍ ശോഭിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ബഹ്‌റൈന്‍ ഭരണകൂടം നല്‍കിക്കൊണ്ടിരിക്കുന്ന ശ്രദ്ധക്കും പരിഗണനക്കും ഏറെ കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നതായി അംബാഡിസര്‍ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണം സാധ്യമാകുന്ന വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.