സമസ്ത ഗുദൈബിയ ഏരിയ മീലാദ് ക്യാംപെയ്ന്‍ സ്വാഗത സംഘം രൂപീകരിച്ചു

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ മീലാദ് ക്യാംപെയ്ന്‍ സ്വാഗത സംഘം രൂപീകരിച്ചു. 101 അംഗങ്ങളാണ് സ്വാഗത സംഘത്തിലുള്ളത്. ‘മുഹമ്മദ് നബി(സ): ജീവിതം, സമഗ്രം, സമ്പൂര്‍ണ്ണം’ എന്ന പ്രമേയത്തിലാണ് ഇത്തവണ സമസ്ത ബഹ്‌റൈന്‍ നബിദിന ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. നേരത്തെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ‘ഈദേ റബീഅ് -2020’ നബിദിന ക്യാംപെയിനിന്റെ ഉദ്ഘാടനം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു.

ഗുദൈബിയ ഏരിയ മീലാദ് ക്യാംപെയ്ന്‍ സ്വാഗത സംഘം രൂപീകരണ ചടങ്ങിന് അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. നൂറുദ്ദീന്‍ മുണ്ടേരി സ്വാഗതം ആശംസിച്ചു. ഹംസ അന്‍വരി മോളൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എം അബ്ദുള്‍ വാഹിദ്, മുസ്തഫ കളത്തില്‍, അബ്ദുള്‍ റസാഖ് നദ് വി, സെയ്ത് മഹമ്മദ് വഹബി, ഷറഫുദ്ദീന്‍ മാരായമംഗലം, ഷറഫുദ്ദീന്‍ മൗലവി, അബ്ദുള്‍ റഹ്മാന്‍ തുമ്പോളി, അഷ്‌റഫ് കാസര്‍ഗോഡ്, മൊയ്തീന്‍ പേരാമ്പ്ര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിക്ക് ശിഹാബ് അറഫാ, അഷ്‌റഫ് കക്കാട്, ഫാറൂഖ് കണ്ണൂര്‍, ടിപി ഉസ്മാന്‍, മുസ്തഫ മൗലവി ബഷീര്‍ കാസര്‍ഗോഡ്, മുസ്തഫ മാരായ മംഗലം, മനാഫ് എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ സമസ്ത ഗുദൈബിയ സ്ഥാപക നേതാവ് ഹംസക്കുട്ടി ഹാജിയെ എസ് എം അബ്ദുള്‍വാഹിദ് ഷാല്‍ അണിയിച്ച് ആദരിച്ചു.