വെളിയങ്കോട്‌ ചന്ദനക്കുടം നേർച്ചയിൽ ആനപ്പുറത്ത്‌ ബഹ്‌റൈൻ രാജാവിന്റെ ചിത്രവുമായി ബഹ്റൈൻ പ്രവാസികൾ

വെളിയങ്കോട്: വെളിയങ്കോട്‌ ചന്ദനക്കുടം നേർച്ചയിൽ ആനപ്പുറത്ത്‌ ബഹ്‌റൈൻ രാജാവിന്റെ ചിത്രവുമായി ബഹ്റൈൻ പ്രവാസികൾ.

മലപ്പുറം ജില്ലയിലെ കടലോര പ്രദേശമായ പൊന്നാനിക്കും തൃശൂർ ജില്ലയിലെ ചാവക്കാടിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗ്രാമപ്രദേശമാണ് വെളിയങ്കോട്.

ഏറെ പ്രശസ്തമായ ഇവിടുത്തെ ചന്ദനക്കുടം നേർച്ചയിൽ ബഹ്റൈൻ രാജാവിനോടുള്ള ആദരസൂചകമായാണ് വെളിയങ്കോട്ടുകാരായ ബഹ്റൈൻ പ്രവാസികൾ ആനപ്പുറത്ത് ബഹ്റൈൻ രാജാവിന്റെ ചിത്രം പ്രദർശിപ്പിച്ചത്.

ചിത്രങ്ങൾക്ക് കടപ്പാട്: കാസിം പാടിത്താകയിൽ