അപേക്ഷകരിൽ അർഹരായ മുഴുവൻ പേർക്കും ധനസഹായം ലഭ്യമാക്കണം; നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന് തുടക്കം കുറിച്ച് കെ എം സി സി ബഹ്റൈൻ

kmcc

മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് അപേക്ഷിച്ചവരില്‍ തള്ളപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും എല്ലാ അപേക്ഷകര്‍ക്കും ധനസഹായം ലഭ്യമാക്കുന്നതടക്കമുള്ള സഹായങ്ങള്‍ നല്‍കുന്നതിനുമായി കെ.എം.സി.സി ബഹ്‌റൈന്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന് തുടക്കം കുറിച്ചു. മനാമ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി പത്തു മണിവരെ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കില്‍ ധനസഹായത്തിനായുള്ള അപേക്ഷകള്‍ വീണ്ടും സമര്‍പ്പിക്കുന്നുതിനുള്ള സൗകര്യമുണ്ട്. കഴിഞ്ഞ ദിവസം ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്ക് മുഖേനെ നിരവധി പേര്‍ക്ക തുക ലഭ്യമാക്കുന്നതാനവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

നോര്‍ക്കയുമായും ധനസഹായ അപേക്ഷകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേരിട്ടെത്താന്‍ സാധിക്കില്ലെങ്കില്‍ ഫോണ്‍ മുഖാന്തരവും കെ.എം.സി.സി ബഹ്‌റൈന്‍ ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 34599814.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!