മനാമ: ബഹ്‌റൈനില്‍ ‘ഫുഡ് ട്രെക്ക് ഏരിയ’ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്‍ഡസ്ട്രി, കോമേഴ്‌സ്, ടൂറിസം മന്ത്രി സയിദ് ബിന്‍ റാഷിദ് അല്‍സയാനിയാണ് ‘ഫുഡ് ട്രെക്ക് ഏരിയ’ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നത്. യുവജന, കായിക മന്ത്രി അയ്മന്‍ ബിന്‍ തൗഫീഖ് അല്‍മൊയ്ത്, ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി സിഇഒ ഡോ. നാസര്‍ അലി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതാരായിരുന്നു.
വിസിനിറ്റി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന്റെ സമീപത്താണ് ‘ഫുഡ് ട്രെക്ക് ഏരിയ’ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ യുവജനതയുടെ വികസനവുമായി ബന്ധപ്പെട്ട് രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പദ്ധതികളെ മന്ത്രി സയിദ് ബിന്‍ റാഷിദ് അല്‍സയാനി പ്രകീര്‍ത്തിച്ചു.