മനാമ: 26കാരിയായ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട് ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച നാല് ഇന്ത്യക്കാര്‍ക്കെതിരെ നപടിയുണ്ടായേക്കും. കേസില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. 26, 34 എന്നിങ്ങനെ പ്രായമുള്ള രണ്ട് പുരുഷന്മാരും 43, 40 എന്നിങ്ങനെ പ്രായമുള്ള രണ്ട് സ്ത്രീകളുമാണ് കേസിലെ പ്രതികള്‍. ഇവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കേസിലെ ഇരയെ മുറിയില്‍ പൂട്ടിയിട്ട് പണം വാങ്ങി ഇതര വ്യക്തികളുമായി ലൈംഗികവീഴ്ച്ചയ്ക്ക് പ്രതികള്‍ നിര്‍ബന്ധിച്ചതായി കോടതിയില്‍ വാദമുയര്‍ന്നു. ബഹ്‌റൈന്‍ നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ഒരു ദിവസം 16ലേറെ പേരുമായി നിര്‍ബന്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതിയെ പ്രതികള്‍ ഉപയോഗിച്ചുവെന്നും കോടതി വാദം കേട്ടു. പ്രതികള്‍ മനുഷ്യക്കടത്ത് മാഫിയയിലെ അംഗങ്ങളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.