അനധികൃത ‘ശീശാ’ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും

മനാമ: ബഹ്‌റൈനിലെ അനധികൃത ‘ശീശാ’ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ശീശാ സര്‍വീസുകള്‍ ഇന്ന് പുനരംഭിച്ചെങ്കിലും അനധികൃതമായി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പരിശോധനകള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം. കാര്‍ പാര്‍ക്കിംഗ് ഏരിയകളിലും ഹോം ഡെലിവറിയായും അനധികൃതമായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹമാല, ഹൂറ, ഈസ്റ്റ് റിഫ, മുഹാറാഖ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരം അനധികൃത വ്യാപാരം നടക്കുന്നതായി കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ശന ഉപാധികളോടെയാണ് നിലവില്‍ രാജ്യത്ത് ശീശാ സര്‍വീസുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് നേരത്തെ ആരോഗ്യ, ആഭ്യന്തര മന്ത്രാലങ്ങള്‍ വ്യക്തമാക്കിയിരുന്നു.