ബുസയ്തീനിലെ വീട് അഗ്നിക്കിരയാക്കിയ ആഫ്രിക്കൻ വംശജ പിടിയിൽ

മനാമ : ബുസയ്തീനിലെ വീട് തീ വെച്ച് നശിപ്പിച്ച ആഫ്രിക്കൻ വംശജയെ പോലീസ് പിടിച്ചു. 25 വയസ്സുള്ള ഗാർഹിക തൊഴിലാളിയാളിയാണിവർ. മുഹറഖ് പോലീസ് ഡയറക്ടർ ജനറൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീട് കത്തിച്ചതിന് ശേഷം ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ ഉടനെ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണങ്ങളും നിയമ നടപടികളും ആരംഭിച്ചു.