തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ചു

മനാമ: തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ചു. തൃശ്ശൂർ പാവറട്ടി സ്വദേശി ഫേബി തോമസ് (32) ആണ് പുലർച്ചെ റിഫയിലെ താമസസ്ഥലത്ത് മരിച്ചത്. ബഹ്റൈൻ സ്പെഷ്യൽ ടെക്നിക്കൽ സർവ്വീസിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ വൈകിട്ട് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി മടങ്ങിയിതായിരുന്നു. ഏഷ്യൻ സകൂൾ അദ്യാപിക അന്ന മരിയയാണ് ഭാര്യ. പത്ത് വർഷമായി ബഹ്റൈൻ പ്രവാസിയാണ്.