മനാമ: സൽമാനിയ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ ദീർഘകാലമായി ജോലി ചെയ്തുവന്നിരുന്ന അടൂർ പന്നിവിഴ സ്വദേശി അച്ചാമ ലാലി തോമസ് നാട്ടിൽ നിര്യാതയായി. 59 വയസായിരുന്നു. തുടർ ചികിത്സാർഥം ദിവസങ്ങൾക്ക് മുൻപായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. ഭർത്താവ് തോമസ് സ്കറിയ ബഹ്റൈൻ പ്രവാസിയാണ്. മക്കൾ: സ്നേഹ ഷെറിൻ സ്കറിയ, ഷീബ സ്കറിയ.
ബഹ്റൈൻ സാമൂഹിക മേഖലയിലും ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളിലും എല്ലാവിധ പിന്തുണയും നൽകി വന്നിരുന്ന സുപരിചിത മുഖമായിരുന്നു. വിയോഗത്തിൽ ബഹ്റൈനിലെ വിവിധ സാമൂഹിക സംഘടനകളും വ്യക്തിത്വങ്ങളും അനുശോചനം രേഖപ്പെടുത്തി.