ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി; എയർ ബബിൾ കരാർ പ്രകാരമുള്ള സര്‍വീസുകൾ തുടരും

IMG_20201028_155951_408

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ നവംബര്‍ 30വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.

എയർ ബബിൾ കരാറിൽ ഏർപ്പെട്ട രാജ്യങ്ങളിലേക്കുള്ള സർവീസിന് തടസമുണ്ടാകില്ല. അഫ്ഗാനിസ്ഥാന്‍, ബഹ്‌റിന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറാഖ്, ജപ്പാന്‍, കെനിയ, മാലെദ്വീപ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, യുക്രൈന്‍, യു.എ.ഇ, യു.കെ, യു.എസ്.എ എന്നീ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സെപ്റ്റംബറില്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു. ഈ നിരോധനമാണ് ഇപ്പോള്‍ നവംബര്‍ 30 വരെ വീണ്ടും നീട്ടിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!