മനാമ: ബഹ്‌റൈന്‍ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച് അറബ് പാര്‍ലമെന്റ്. രാജാവ് ഹമദ് ബിന്‍ ഇസ അല്‍-ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്‌റൈനില്‍ നടക്കുന്ന വികസന പ്രവര്‍ത്തികള്‍ പ്രശംസയര്‍ഹിക്കുന്നതാണെന്ന് അറബ് പാര്‍ലമെന്റ് അംഗങ്ങള്‍ പറഞ്ഞു. നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബഹ്‌റൈന്‍ അറബ് ലോകത്തിന്റെ പ്രശംസയേറ്റു വാങ്ങിയിരുന്നു.
ജനാധിപത്യ പൂര്‍ണമായ അഭിവൃദ്ധിയിലേക്ക് ബഹ്‌റൈനെ നയിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍-ഖലീഫയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പാര്‍ലമെന്റ് വിലയിരുത്തി. സ്പീക്കര്‍ അദേല്‍ ബിന്‍ അബ്ദുള്‍ റ്ഹ്മാന്‍ എംപിയുടെ അദ്ധ്യക്ഷതയില്‍ ഈജ്പിറ്റിലെ കെയ്‌റോയില്‍ നടന്ന യോഗമാണ് ബഹ്‌റൈന് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. അറബ് പാര്‍ലമെന്റിന് രാജാവ് ഹമദ് ബിന്‍ ഇസ അല്‍-ഖലീഫ തുടരുന്ന പിന്തുണയ്ക്കും യോഗം നന്ദിയറിയിച്ചു.