റിയാദ്: സൗദി അറേബ്യയില്‍ ഇഖാമയില്ലാതെ അനധികൃതമായി താമസിക്കുന്നവര്‍ക്ക് സഹായമെത്തിച്ചാല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷയും ഇത്തരക്കാര്‍ ലഭിച്ചേക്കും.
ഇഖാമയില്ലാതെ രാജ്യത്ത് തങ്ങുന്ന വ്യക്തികള്‍ക്ക് ജോലിയോ, താമസ സൗകര്യമോ, യാത്രാ സംവിധാനങ്ങളോ ഒരുക്കിക്കൊടുക്കാന്‍ പാടില്ല. സ്വദേശികളാണ് സഹായമെത്തിക്കുന്നതെങ്കില് തടവും പിഴയും മാത്രമായിരിക്കും ശിക്ഷ, അതേസമയം വിദേശികളാണെങ്കില്‍ പ്രസ്തുത ശിക്ഷ കാലയളവിന് ശേഷം നാടുകടത്തുകയും ചെയ്യുന്നതാണ്.