സൗന്ദര്യവർദ്ധക വസ്തുക്കളിൽ ലഹരി പദാർത്ഥം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

മനാമ : സൗന്ദര്യ വർദ്ധക വസ്തുക്കളുടെ അകത്ത് വെച്ച് ക്രിസ്റ്റൽ മെത് കടത്താൻ ശ്രമിച്ച തായ് സ്ത്രീയെ അറസ്റ്റ് ചെയ്തു. 50,000 ദിനാറിലധികം വില മതിപ്പുള്ള വസ്തുക്കളാണ് കടത്താൻ ശ്രമിച്ചത്. 20 വയസ്സുകാരിയാണ് ബഹ്റൈൻ അന്തരാഷ്ട്ര വിമാനതാവളത്തിൽ നിന്നും അറസ്റ്റിലായത്. പ്രാദേശികമായി ഷാബു എന്നറിയപ്പെടുന്ന ലഹരി പദാർത്ഥവും ഇവരിൽ നിന്നും പിടിച്ചെടുത്തു.

ബേബി പൗഡർ, മോയ്സചറൈസിംഗ് ക്രീം, ബോഡി ലോഷൻ എന്നിവയിൽ ഒളിപ്പിച്ച രീതിയിലാണ് യുവതി ലഹരി പദാർത്ഥം ബഹ്റൈനിലേക്ക് കടത്തിയത്. ബാൻഗ്കോകിൽ നിന്നാണിവർ ബഹ്റൈനിലേക്ക് ഇവ എത്തിച്ചത്. ഹൈ ക്രിമിനൽ കോടതിയിൽ ഇവരെ ഹാജരാക്കിയപ്പോൾ ഇവർ കുറ്റം നിഷേധിച്ചിരുന്നു.