മനാമ: ബഹ്റൈനി ഇമാമിനെ കൊല ചെയ്ത ബംഗ്ലാദേശി സ്വദേശിയുടെ ഫൈനൽ അപ്പീൽ കോടതി തള്ളി. ഇയാൾക്ക് വധശിക്ഷയാണ് ഹൈ ക്രിമിനൽ കോടതി വിധിച്ചത്. ഈ വിധി ശരിവെച്ചു കൊണ്ടാണ് സുപ്രീം ക്രിമിനൽ അപ്പീൽ കോർട്ട് ഇയാളുടെ അപ്പീൽ തള്ളിയത്.
39കാരൻ ബംഗ്ലാദേശി സ്വദേശി പള്ളി മുഹ്സിനാണ് പള്ളി ഇമാം ഷേഖ് അബ്ദുൾ ജലീൽ ഹമൂദിനെ മെറ്റൽ റോഡിൽ അടിച്ചു കൊലപ്പെടുത്തിയത്. ഓഗസ്ത് 4നായിരുന്നു സംഭവം. ഇയാൾ തെളിവുകൾ നശിപ്പിക്കാനായി മൃതശരീരം കഷണങ്ങളാക്കി മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കുകയും ചെയ്തു. മൃതശരീരം മറവ് ചെയ്യാൻ സഹായിച്ചയാൾക്ക് 12 മാസത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്.