സാംസ ബഹ്റൈൻ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

quiz

മനാമ: കേരളപിറവിയോടനുബന്ധിച്ച് സാംസ ബഹ്‌റൈന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. റിഫ റിയാസ്, നാദരൂപ് എന്നിവര്‍ ആദ്യ സ്ഥാനം കരസ്തമാക്കി. മിഥില അമന്‍, ശിവപ്രിയ, സര്‍വനാഥ് എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തി. വിജയികള്‍ക്ക് സമ്മാനവും പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കുമാരി ആദ്യ ഷീജുവിന്റെ ഗാനാലാപനത്തോടെയാണ് ക്വിസ് മത്സരം ആരംഭിച്ചത്. ശേഷം കേരള ചരിത്രം, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങള്‍ ആസ്പദമാക്കി ഒന്നാം റൗണ്ടും, പൊതുവിഞ്ജാനം, ശാസ്ത്രം, രാഷ്ടീയം എന്നിവ ഉള്‍കൊള്ളിച്ചു രണ്ട് റൗണ്ടുകളായി നടത്തപ്പെട്ട മത്സരത്തില്‍ സാംസയുടെ അംഗങ്ങളുടെ കുട്ടികളാണ് പങ്കെടുത്തത്.

വത്സരാജ് കുയുമ്പില്‍ ക്വിസ് മാസ്റ്ററായും ബപീഷ് കുറ്റിയില്‍ കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. സാംസ വനിതാ വിങ്ങിന്റെ സഹകരണത്തോടെ നടത്തപ്പെട്ട പരിപാടിക്ക് സാംസ ജനറല്‍ സെക്രട്ടറി റിയാസ് കല്ലമ്പലം സ്വാഗതവും പ്രസിഡന്റ് ജിജോ ജോര്‍ജ് ഉദ്ഘാടനവും നിര്‍വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!