bahrainvartha-official-logo
Search
Close this search box.

‘റോയല്‍ ബഹ്‌റൈന്‍ പീക്ക്’; ബഹ്റൈനോട് ആദരസൂചകമായി പര്‍വ്വതത്തിന് പുനര്‍നാമകരണം നടത്തി നേപ്പാള്‍

royal bahrain peak2

 

കാഠ്മണ്ഡു: ബഹ്റൈനോട് ആദരസൂചകമായി പര്‍വ്വതത്തിന് പുനര്‍നാമകരണം നടത്തി നേപ്പാള്‍. മനസ്ലു പര്‍വ്വതനിരയ്ക്കാണ് ‘റോയല്‍ ബഹ്‌റൈന്‍ പീക്ക്’ എന്ന പുതിയ നാമം നല്‍കിയിരിക്കുന്നത്. ലോകത്തിലെ എട്ടാമത്തെ ഉയരം കൂടിയ പര്‍വ്വതമാണ് മനസ്ലു. ബഹ്റൈന്‍ എവറസ്റ്റ് സംഘം മനസ്സു കീഴടക്കിയതിനെ തുടര്‍ന്നാണ് ആദരസൂചകമായി പുനര്‍നാമകരണം നടത്തിയത്. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയോട് ആദരവ് അര്‍പ്പിക്കുന്നതിനും കൂടിയാണ് അധികൃതര്‍ പര്‍വ്വതത്തിന് പുതിയ പേര് നല്‍കിയിരിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 17,000 അടി മുകളിലാണ് ‘റോയല്‍ ബഹ്‌റൈന്‍ പീക്ക്’ സ്ഥിതി ചെയ്യുന്നത്. 5200 മീറ്ററാണ് പര്‍വ്വതത്തിന്റെ ഉയരം. ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയോടുള്ള ആദര സൂചകമായി ബഹ്‌റൈന്‍ പര്‍വ്വതാരോഹക സംഘം അദ്ദേഹത്തിന്റെ പേര് നേപ്പാളിലെ ഏറ്റവും പഴക്കമുള്ള ഗസ്റ്റ് ഹൗസിലെ കല്ലില്‍ കൊത്തിവെച്ചിട്ടുണ്ട്. ലോകപ്രശസ്ത പര്‍വ്വതാരോഹകരുടെ പേരിനൊപ്പമാണ് ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നാമവും ചേര്‍ത്തിരിക്കുന്നത്. ഇത് ബഹ്റൈന്റെ ചരിത്രപ്രധാനമായി നേട്ടം കൂടിയായി കാണാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!