മിലാന്‍: പോര്‍ച്ചുഗൂസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊവിഡ്-19 മുക്തനായി. യുവന്റസ് ക്ലബ് വെള്ളിയാഴ്ച്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൊവിഡ് പരിശോധനയായ സ്വാബ് ടെസ്റ്റിലാണ് റൊണാള്‍ഡൊയുടെ ഫലം നെഗറ്റീവായത്. കൊവിഡ് സ്ഥിരീകരിച്ച് 19 ദിവസത്തിന് ശേഷമാണ് അദ്ദേഹം രോഗമുക്തനാകുന്നത്. ഒക്ടോബര്‍ 13ന് പോര്‍ച്ചുഗലിനൊപ്പമുള്ള കളിക്കിടയിലാണ് റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇറ്റലിയിലേക്ക് തിരിച്ച് പോയി വീട്ടില്‍ നീരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. അതേസമയം റൊണാള്‍ഡോ ഉടന്‍ ക്ലബിലേക്ക് തിരികെയെത്തുമോയെന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. യുവന്റസിന് പ്രധാന മത്സരങ്ങള്‍ സൂപ്പര്‍ താരമില്ലാതെ കളിക്കേണ്ടി വരുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം.