മനാമ: ബഹ്റൈനിലെ ‘ഡ്രൈവ് ആന്‍ ഡൈന്‍’ യുവജനകാര്യ മന്ത്രി അയ്മന് ബിന്‍ തൗഫീഖ് അല്മയ്യിദ് ഉദ്ഘാടനം ചെയ്തു. ഗ്രാവിറ്റി വില്ലേജില്‍ നടന്ന ചടങ്ങിലാണ് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ഡ്രൈവ് ആന്‍ ഡൈന്‍ പരിപാടി മ്ന്ത്രി ഉദ്ഘാടനം ചെയ്തത്. ഒക്ടോബര്‍ 29 മുതല്‍ ഡിസംബര്‍ 26 വരെയായിരിക്കും ഡ്രൈവ് ആന്‍ ഡൈന്‍ നടക്കുക. യുവജനങ്ങളുടെ ശാക്തീകരണത്തിന് ഇത്തരം പരിപാടികള്‍ ഏറെ ഗുണകരമാവുമെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.
യുവതലമുറയുടെ പദ്ധതികള്‍ക്ക് പ്രോത്സാഹനമായി ഡ്രൈവ് ആന്‍ ഡൈന്‍ മാറുമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചായിരിക്കും പരിപാടിയുടെ നടത്തിപ്പെന്നും അദ്ദേഹം വ്യക്തമാക്കി.