മനാമ: അനധികൃതമായി മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ നാല് പേര്‍ അറസ്റ്റില്‍. ക്യാപ്റ്റല്‍ ഗവണറേറ്റ് പോലീസ് ഡയറക്ടര്‍ ജനറലാണ് ഇക്കാര്യം അറസറ്റ് വിവരം പുറത്തുവിട്ടിരിക്കുന്നത്. അറസ്റ്റിലായവര്‍ 32നും 45നും ഇടയില്‍ പ്രായമുള്ള ഏഷ്യന്‍ വംശജരാണ്. അനധികൃതമായി മദ്യം നിര്‍മ്മിക്കുക, വില്‍പ്പന നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്.
പ്രതികളിലൊരാള്‍ ഗുദൈബയിലാണ് താമസിക്കുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇവരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.