മനാമ: കഅ്ബ സ്ഥിതി ചെയ്യുന്ന ഹറം പള്ളിയിലേക്ക് കാറിടിച്ചു കയറി സംഭവം കൂടുതൽ വിവരങ്ങൾ പുറത്ത്. മാനസിക വിഭ്രാന്തിയുള്ള സൗദി പൗരനനാണ് കാറോടിച്ചിരുന്നതെന്നാണ് പുതിയ വിവരം. ഇയാൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാർ നിയന്ത്രണം വിട്ട് ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും തകർത്തിരുന്നു. കാർ ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുൻപ് തന്നെ സുരക്ഷാ സേന പ്രദേശം വളയുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും സുരക്ഷാ വിന്യാസമുള്ള മേഖലയിലാണ് മക്കയിലെ ഹറം. അത്യാധുനിക സജ്ജീകരണങ്ങളുള്ള സുരക്ഷാ സംവിധാനമാണ് ഹറമിൽ ക്രമീകരിച്ചിരിക്കുന്നത്. സൗദിയുടെ ഏറ്റവും മികച്ച സുരക്ഷാ വിഭാഗമാണ് കാവൽ. അതേസമയം ഇന്നലെ നടന്ന മനപൂർവ്വമുള്ള അപകടമല്ലെന്നാണ് വിവരം. നിയന്ത്രണം വിട്ട കാർ ഗേറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾ കാണാം.