bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ ഇന്ന് 8511 പേർ രോ​ഗമുക്തരായി; 7025 പുതിയ രോ​ഗികൾ, 28 മരണം

a4bcb13b-37d7-46df-bc1b-5b72ea270c25

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7025 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂർ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂർ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസർഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 841, തൃശൂർ 920, കോഴിക്കോട് 870, കൊല്ലം 702, ആലപ്പുഴ 591, തിരുവനന്തപുരം 453, മലപ്പുറം 483, പാലക്കാട് 222, കോട്ടയം 431, കണ്ണൂർ 214, പത്തനംതിട്ട 122, ഇടുക്കി 105, കാസർഗോഡ് 130, വയനാട് 79 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 65 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 20, തിരുവനന്തപുരം, തൃശൂർ 11 വീതം, കണ്ണൂർ 5, മലപ്പുറം 4, പത്തനംതിട്ട, കോഴിക്കോട്, കാസർഗോഡ് 3 വീതം, കൊല്ലം 2, കോട്ടയം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 831, കൊല്ലം 838, പത്തനംതിട്ട 208, ആലപ്പുഴ 778, കോട്ടയം 474, ഇടുക്കി 353, എറണാകുളം 808, തൃശൂർ 1049, പാലക്കാട് 390, മലപ്പുറം 890, കോഴിക്കോട് 1042, വയനാട് 132, കണ്ണൂർ 548, കാസർഗോഡ് 170 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 89,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,48,835 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,622 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,71,499 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 22,123 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2667 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 46,95,059 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈൻമെന്റ് സോൺ വാർഡ് 10), കൊല്ലം ജില്ലയിലെ പനയം (6, 7, 8), വെട്ടിക്കവല (3), പാലക്കാട് ജില്ലയിലെ പിറയിരി (21), കോട്ടയം ജില്ലയിലെ എരുമേലി (12), ടി.വി. പുരം (6, 13), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാർഡ് 18, 19, 21) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 22 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 671 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!