മനാമ: ഇന്ത്യൻ സ്കൂൾ ചെയര്‍മാൻ അസത്യ പ്രചരണങ്ങള്‍ നിര്‍ത്തി മാന്യമായി മാപ്പു പറഞ്ഞൊഴിയണമെന്ന് എബ്രഹാം ജോണ്‍. ഇന്ത്യൻ സ്കൂളിന്‍റെ ചരിത്രത്തിലാദ്യമായി ഒരു മോഷണം നടന്നിട്ട് സിസി കൃാമറയിലൂടെ കുറ്റവാളിയെ പിടിക്കപ്പെട്ടപ്പോള്‍ ജീവനക്കാരന്‍ അതേറ്റു പറഞ്ഞിട്ടും ഈ രാജ്യത്തെ നിയമപ്രകാരം അദ്ദേഹത്തിന് ലഭിച്ചേക്കാവുന്ന വലിയ ശിക്ഷയില്‍ നിന്നും അദ്ദേഹത്തെ സംരക്ഷിക്കാന്‍ സഹായിയായി നിന്ന ജീവനക്കാരനെ നാടുകടത്തുകയും ചെയ്തിട്ട് വീണ്ടും അസത്യ പ്രചരണം നടത്തുന്ന നീചമായ രീതി നിര്‍ത്തുകയും ഇന്ത്യൻ സ്കൂൾ ചെയര്‍മാൻ മാന്യത പാലിച്ച് പൊതു സമൂഹത്തോടും രക്ഷിതാക്കളോടും മാപ്പു പറഞ്ഞ് രാജിവെച്ചൊഴിയണമെന്നും ഇന്ത്യൻ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
പത്രക്കുറിപ്പിൻ്റെ പൂർണ രൂപം:
സ്കൂളില്‍ ചരിത്രത്തിലാദൃമായ് മോഷണം നടന്നത് ഈ ഭരണ സമിതിയുടെ കാലയളവിലാണ്. കഴിഞ്ഞ ജനറല്‍ ബോഡിയില്‍ രക്ഷിതാക്കള്‍ മോഷ്ടാവിന്‍റെ പേരും വിവരവും ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ താങ്കള്‍ അത് പറയാന്‍ വിമുഖത കാട്ടുകയും രക്ഷിതാക്കളെ അധികാരത്തിന്‍റെ ബലവും ധാര്‍ഷ്ട്യവും ഉപയോഗിച്ച് മൗനിതരാക്കുകയും ചെയ്തതിന്‍റെ ദൃശൃങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ സീസി ക്യാമറയില്‍ ഇന്നും ആര്‍ക്കും വൃക്തമാകുമെന്നാണ് ജനറല്‍ ബോഡിയില്‍ പങ്കെടുത്ത രക്ഷിതാക്കൾ പറയുന്നത്. സ്ഥാപക ചെയര്‍മാന്‍ മുതല്‍ നിരവധി മഹത് വൃക്തിത്വങ്ങള്‍ കയ്യാളിയ സ്ഥാനത്താണ് താങ്കള്‍ ഇപ്പോള്‍ ഇരിക്കുന്നത് എന്ന് വിനയപൂർവ്വം ഒരിക്കല്‍ കൂടി ഓർമ്മിപ്പിക്കുകയാണ്.
അധ്യാപകർക്കും ജീവനക്കാര്‍ക്കും കൊടുക്കുന്ന വേതനം ആരുടേയും ഔദാര്യമല്ലെന്നും ജനറല്‍ ബോഡിയില്‍ സ്കൂളില്‍ നടന്ന മോഷണത്തെ ചോദൃം ചെയ്തതിനും, കോവിഡ് കാലത്ത് ഫീസ് കുടിശികയായതിന്റെ പേരില്‍വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ളാസ്സില്‍ നിന്ന് പുറത്താക്കിയ ക്രൂരമായ പ്രവര്‍ത്തികള്‍ക്കുമെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതിനും പകവീട്ടാനെന്നോണം 2018 ല്‍ നടന്ന ഒരു രക്ഷിതാവിന്‍റെ ദയനീയ സാഹചര്യം രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഉദാഹരണമായി ചൂണ്ടികാണിച്ചപ്പോള്‍ സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് പ്രചരിപ്പിക്കുന്നതെന്ത് കൊണ്ടാണ്?
അന്ന് ആ കുടുംബത്തെ സ്കൂളിനോടൊപ്പം പൊതു സമൂഹവും സഹായിച്ച കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അദ്ദേഹത്തിന് അന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടല്ല അന്ന് അങ്ങിനെ സംഭവിച്ചതെങ്കിൽ എന്തിന്‍റെ പേരിലാണ് അന്ന് സ്കൂളില്‍ പിരിവ് നടത്തിയത്? പിന്നെ ഇപ്പോള്‍ എന്തിനാണ് രക്ഷിതാക്കളേയും സാമൂഹൃ പ്രവര്‍ത്തകരേയും നിയമനടപിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതെന്നും എബ്രഹാം ജോണ്‍ ചോദിച്ചു.
ഇങ്ങിനെ പുകമറ സൃഷ്ടിച്ച് താങ്കൾക്ക് ഇനിയും എത്രകാലം ഇന്തൃന്‍ സ്കൂളിന്‍റെ ചെയര്‍മാനായി തുടരാന്‍ കഴിയുമെന്ന് താങ്കള്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും, മുമ്പ് മരണപ്പെട്ട ഒരു കുട്ടിയുടെ രക്ഷിതാവിനെ ഫോണ്‍ ചെയ്ത് ഫീസടക്കാന്‍ ആവശ്യപ്പെട്ടത് ഒരു പ്രമുഖ ഇംഗ്ളീഷ് പത്രം അന്ന് റിപ്പോര്‍ട്ട് ചെയ്തതിനെതിരെയും താങ്കള്‍ കേസ് കൊടുക്കുമോ എന്നും പത്രകുറിപ്പിലൂടെ എബ്രഹാം ജോണ്‍ ചോദിച്ചു.