മനാമ: ഇന്ധന ചോര്‍ച്ചയുണ്ടായ ജുഫൈര്‍ പെട്രോള്‍ സ്‌റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു. വാതക സംബന്ധിയായ അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ സ്‌റ്റേഷന് സമീപത്തെ റോഡുകളും താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. നാഷണല്‍ ഓയില്‍ ആന്റ് ഗ്യാസ് അതോറിറ്റിയാണ്(എന്‍ഒജിഎ) ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷ ഉറപ്പുവരുത്തി മാത്രമെ ഇന്ധന വിതരണം പുനരാരംഭിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പെട്രോള്‍ സ്‌റ്റേഷനുകളിലെത്തുന്ന ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നും എല്ലാ സ്‌റ്റേഷനുകളിലെയും സുരക്ഷ പരിശോധിക്കുമെന്നും എന്‍ഒജിഎ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.