മനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്‍ റവാബി പ്രൈവറ്റ് സ്‌കൂള്‍ അടച്ചിടാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഇന്ന് മുതല്‍ പത്ത് ദിവസത്തേക്കായിരിക്കും സ്‌കൂള്‍ അടച്ചിടുക. ഹെല്‍ത്ത് മിനിസ്ട്രി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി വിദ്യഭ്യാസ മന്ത്രാലയവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നത്. അടച്ചിടുന്ന ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനിലൂടെയായിരിക്കും ക്ലാസുകള്‍.
പത്ത് ദിവസത്തെ കാലാവധിക്ക് ശേഷം കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ മാത്രമായിരിക്കും ക്ലാസുകള്‍ പുനരാരംഭിക്കുക. സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം ആയിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. സ്‌കൂള്‍ പൂര്‍ണമായും അണുവിമുക്തമാക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.