bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ പ്രതിദിന കോവിഡ് കേസുകളില്‍ 37 ശതമാനം കുറവ്

covid-bh

മനാമ: ബഹ്‌റൈനിലെ പ്രതിദിന കോവിഡ് കേസുകളില്‍ 37 ശതമാനം കുറവ്. ഒക്ടോബറിലെ ആദ്യ ആഴ്ച്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ 37 ശതമാനം കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറിലെ ആദ്യ 24 ദിവസം പ്രതിദിന രോഗികളുടെ ശരാശരി എണ്ണം 380 ആയിരുന്നു. എന്നാല്‍ 25ന് ഇക്കഴിഞ്ഞ ശനിയാഴ്ച്ച വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ശരാശരി പ്രതിദിന രോഗികളുടെ നിരക്ക് 239ലേക്ക് താഴ്ന്നതായി വ്യക്തമാവും.

ശക്തമായ പ്രതിരോധ നീക്കവും ജനങ്ങളുടെ ജാഗ്രതയുമാണ് ബഹ്‌റൈനിലെ കോവിഡ് നിരക്കുകള്‍ കുറയാനുള്ള കാരണമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷം. ആഗ്‌സ്റ്റ് 30ന് ശേഷം ഏറ്റവും കുറവ് രോഗികള്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച്ച 179 പുതിയ കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 278 പേര്‍ രാജ്യത്ത് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 78997 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ നിലവില്‍ 2605 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 24 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!