മനാമ: യുവതിയെ പൂട്ടിയിട്ട ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച ഇന്ത്യക്കാരന് 5 വര്‍ഷം തടവ്. ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതിയുടേതാണ് വിധി. പ്രതിയുടെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കുറ്റകൃത്യം പുറത്താവുന്നത്. കേസില്‍ പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
മികച്ച വേതനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്താണ് യുവതിയെ പ്രതി തടങ്കലിലാക്കിയതെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ബഹ്‌റൈന്‍ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് മനുഷ്യക്കടത്ത്, ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കല്‍ തുടങ്ങിയവ.