മനാമ: ബഹ്‌റൈനില്‍ തീവ്രവാദ ആക്രണങ്ങള്‍ക്ക് പദ്ധതിയിട്ട സംഘത്തിന് ശിക്ഷ വിധിച്ചു. കേസിലെ 51 പ്രതികള്‍ അഞ്ച് വര്‍ഷം മുതല്‍ ജീവപരന്ത്യം തടവ് വരെയാണ് ഹൈ ക്രിമിനല്‍ കോടതി വിധിച്ചിരിക്കുന്നത്. 17 പ്രതികള്‍ 100,000 ദിനാറും മൂന്ന് പേര്‍ 51,400ദിനാറും പിഴയൊടുക്കണം. ബഹ്‌റൈന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും തീവ്രവാദ ഗ്രൂപ്പായിട്ടാണ് പ്രതികളെ കണക്കാക്കിയിരിക്കുന്നത്.
ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡുമായി പ്രതികള്‍ അടുത്ത ബന്ധമുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. ബഹ്‌റൈനില്‍ തീവ്രവാദ സംഘം രൂപീകരിച്ച് ആഭ്യന്തര ആക്രണങ്ങള്‍ നടത്താനായിരുന്നു പ്രതികള്‍ക്ക് നിര്‍ദേശം ലഭിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ക്രിമിനല്‍ എവിഡന്‍സ് കഴിഞ്ഞ വര്‍ഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇവരില്‍ 27 പേര്‍ അഭയാര്‍ത്ഥികളാണ്.
സംഘത്തിന് ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായവും ആയുധങ്ങളും ലഭിച്ചതായി വ്യക്തമായിട്ടുണ്ട്. ബഹ്‌റൈനില്‍ പ്രദേശികമായി തീവ്രവാദ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം.