ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 46254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83,13,877 ആയി ഉയര്‍ന്നിട്ടുണ്ട്. വൈറസ് ബാധിച്ച് ഇന്നലെ 514 പേരാണ് മരണപ്പെട്ടത്. ആകെ മരണനിരക്ക് 1,23,611 ആയിട്ടുണ്ട്. അതേസമയം 53,357 പേര്‍ ഇന്നലെ രോഗമുക്തി നേടിയിട്ടുണ്ട്.
ഇതുവരെ 76,56,478 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായിരിക്കുന്നത്. 5,33,787 പേര്‍ ചികിത്സയില്‍ തുടരുകയാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ആശങ്കജനകമാണ്. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ട്. അതേസമയം രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്.
കേരളത്തില്‍ ഇന്നലെ 6862 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂർ 335, പത്തനംതിട്ട 245, കാസർഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1559 ആയി.