bahrainvartha-official-logo
Search
Close this search box.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഷോപ്പ് & വിൻ മൂന്നാമത് റാഫിള്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

lulu-winners

മനാമ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മൂന്നാമത് റാഫിള്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. മൂന്നാംഘട്ടത്തില്‍ 25,000 ദിനാര്‍ മൂല്യമുള്ള ഷോപ്പിംഗ് വൗച്ചറുകളാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പില്‍ ഇതുവരെ 75,000ദിനാറിന്റെ ഷോപ്പിംഗ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ നല്‍കി കഴിഞ്ഞു.

റാംലി മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മൂന്നാംഘട്ട നറുക്കെടുപ്പില്‍ 400 പേര്‍ക്ക് ഗിഫ്റ്റ് കൂപ്പണുകള്‍ ലഭിച്ചു. 150 പേര്‍ക്ക് 100 ദിനാറിന്റെയും 150 പേര്‍ക്ക് 50 ദിനാറിന്റെയും 100 പേര്‍ക്ക് 25 ദിനാറിന്റെയും ഷോപ്പിങ് കാര്‍ഡുകള്‍ ലഭിക്കും. വിജയികള്‍ക്ക് റാംലി മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കസ്റ്റമര്‍ സര്‍വിസ് സെന്ററില്‍നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

ഇതുവരെ 1200 പേരെയാണ് ഭാഗ്യം തേടിയെത്തിരിക്കുന്നത്. ഷോപ് ആന്‍ഡ് വിന്‍ ഇ-റാഫിള്‍ പ്രമോഷന്‍ ഈ വര്‍ഷം അവസാനം വരെ തുടരുമെന്ന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ അഞ്ച് ദിനാറിന് പര്‍ച്ചേഴ്‌സിനൊപ്പവും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കും.

www.luluhypermarket.com/en-bh/winners എന്ന വെബ്‌സൈറ്റില്‍ വിജയികളുടെ വിവരങ്ങള്‍ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!