മനാമ: അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ കോവിഡ് -19 ആര്‍.ടി.പി.സി.ആര്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. 20 ദീനാര്‍ മുതലാണ് പരിശോധനാ താരിഫ്. സ്‌പെഷല്‍ കോര്‍പറേറ്റ് പാക്കേജ്, ഓണ്‍സൈറ്റ് ബള്‍ക്ക് ടെസ്റ്റുകള്‍, എക്‌സ്പ്രസ് ടെസ്റ്റ് എന്നിവ ലാബില്‍ ലഭ്യമാണ്.
കൂടാതെ നിരന്തരം അന്താരാഷ്ട്ര, ആഭ്യന്തര യാത്രകള്‍ നടത്തുന്നവര്‍ക്കായി പ്രത്യേക പാക്കേജും ലാബില്‍ ക്രമീകരിച്ചിട്ടുണ്ട്. ബുക്കിങ്ങിന് 33553460 എന്ന നമ്പറില്‍ ബന്ധപ്പെടാം.